ജിന്ന് ബാധ- ആ മൂന്ന് ഖണ്ഡികകൾ വീണ്ടെടുക്കാൻ നട്ടെല്ലുണ്ടോ?

ജിന്ന് ബാധ- 

ആ മൂന്ന് ഖണ്ഡികകൾ വീണ്ടെടുക്കാൻ നട്ടെല്ലുണ്ടോ?

                                                     എം എ ചെമ്മാട്

 
          ഇപ്പോൾ സകല അന്ധവിശ്വാസ വിരുദ്ധ പോരാട്ടത്തിന്റെയും മൊത്തക്കുത്തക തലയിലേറ്റാൻ പഴയതൊക്കെ മറന്ന് വിയർപ്പൊഴുക്കുന്ന  സി ഡി ടവരുകാരും മുജാഹിദുകളിൽ ഹദീസ് നിഷേധമാരോപിക്കാൻ തക്കം നോക്കി നടക്കുന്നവരും മറുപടി പറയേണ്ട ഒരു ചോദ്യമാണിത്.
               1994 ആദ്യത്തിൽ അൽ-മനാർ മാസികയിൽ എം എം അക്ബറിന്റെ ഒരു ലേഖന പരമ്പര പ്രസിദ്ധീകരിക്കപ്പെട്ടു. ‘യേശു മഹാനായ പ്രവാചകൻ’ എന്നായിരുന്നു അതിന്റെ തലക്കെട്ട്. കെ പി മുഹമ്മദ് മൌലവിയായിരുന്നു അന്ന് അൽ മനാറിന്റെ പത്രാധിപർ. അദ്ദേഹം പരിശോധിച്ച് പ്രസിദ്ധീകരിച്ച പ്രസ്തുത ലേഖനം പിന്നീട് കെ പിയുടെ തന്നെ താല്പര്യത്തിൽ കെ എൻ എം പ്രസിദ്ധീകരണ വിഭാഗം അതൊരു പുസ്തകമാക്കി ഇറക്കി.
              അന്നൊന്നും ആരും അതിലെ ഏതെങ്കിലും വരികളിൽ അപാകതയോ വ്യതിയാനമോ കണ്ടിരുന്നില്ല. ഇസ്ലാഹി പ്രസ്ഥാനം പുലർത്തിപ്പോരുന്ന ആശയാദർശത്തിന് വിരുദ്ധമായവ അതിലെവിടെയും ആരും കണ്ടില്ല.
               എന്നാൽ ഏതാനും വർഷങ്ങൾ പിന്നിട്ടപ്പോൾ, ഇസ്ലാഹി പ്രസ്ഥാനത്തിൽ പിളർപ്പിന്റെ ഇരുൾ വീഴ്ത്തി ഒരു പറ്റം കാപാലികർ അഴിഞ്ഞാടി. പിളർപ്പിന്റെ മുന്നോടിയായി, തങ്ങളുന്നം വെക്കുന്നവർക്ക് ആദർശവ്യതിയാനം ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ഒരു ഇറക്കുമതി മൻഹജിനെയാണവർ അവതരിപ്പിച്ചത്.
       ആ ആദർശ അട്ടിമറി അപകടകരമാണെന്നും അവയോടൊപ്പം, കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനം പ്രമാണങ്ങളുടെ കരുത്തിൽ ത്യാഗോജ്ജ്വലമായി ഖബറടക്കിയ നിരവധി അന്ധവിശ്വാസങ്ങളും അതിന്റെ മറവിൽ പുനരാനയിക്കപ്പെടുമെന്ന് മുജാഹിദുകൾ അന്ന് ശക്തമായി മുന്നറിയിപ്പ് നൽകി. പക്ഷെ അന്ധമായ ഗ്രൂപ്പ് തിമിരത്തിൽ അതൊക്കെ അവഗണിക്കപ്പെട്ടു.
          മാന്യതയുടെയും നീതിയുടെയും സകല സീമകളും ലംഘിച്ച് അവർ ക്ഷുദ്രപ്രവർത്തനം തുടർന്നു. 2002ൽ പിളർപ്പെന്ന അവരുടെ സ്വപ്നം പൂവണിഞ്ഞു.
            
            പക്ഷെ, പിന്നീട് മാസങ്ങൾ പോലും കാത്തിരിക്കേണ്ടി വന്നില്ല, മുജാഹിദുകളുടെ മുന്നറിയിപ്പ് യാഥാർത്ഥ്യമാവാൻ തുടങ്ങി. ഇസ്ലാഹി പ്രസ്ഥാനം ഏതൊക്കെ വികല വിശ്വാസങ്ങൾക്കും ആചാര വൈകൃതങ്ങൾക്കുമൊക്കെ എതിരിലാണോ ഇക്കാലമത്രയും പോരാടിയത് അവയൊക്കെ  ഇറക്കുമതി മൻഹജിന്റെ ആനുകൂല്യത്തിൽ ആദർശപ്പട്ടികയിലേക്ക് ആനയിക്കാൻ പിളർപ്പന്മാർ നിർബന്ധിതരായി. കുത്സിത പ്രവർത്തനങ്ങളിൽ ഒന്നിച്ചുനിന്ന അവിശുദ്ധ മുന്നണിയിൽ പെട്ടവർ എന്ത് നെറികേട് ചെയ്യുമ്പോഴും പറയുമ്പോഴും ഒന്നും തള്ളിപ്പറയാൻ ബഹുമാന്യർ അശക്തരായിരുന്നു.  അവയൊക്കെ ഏറ്റെടുക്കാനും അവ വെള്ള പൂശാനും ന്യായീകരിക്കാനുമൊക്കെ അവർ മത്സരിച്ചു.
അവയിൽ പെട്ട ഒന്നാണിവിടെ പരാമർശിക്കുന്നത്.
           മുജാഹിദ് സെന്റ്റർ കേന്ദ്രീകരിച്ച് മൌലവിമാർ, ജിന്ന് കൂടലിന്റെയും ജിന്നിറക്കലിന്റെയും നിറം പിടിപ്പിച്ച കഥകളുമായി മഹല്ലുകളിലും കുടുംബങ്ങളിലും മിൻപറുകളിലും അഴിഞ്ഞാടിയപ്പോൾ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ പഴയ രേഖകളൊക്കെ അവർക്കെതിരെ സാക്ഷിയായി. ഇസ്ലാഹി പ്രസ്ഥാനം നാളിതുവരെ പുലർത്തിപ്പോന്ന ആശയാദർശങ്ങൾ അക്ഷരം‌പ്രതി മുറുകെപ്പിടിക്കുന്നവർ തങ്ങളാണെന്ന് ഊറ്റം കൊണ്ടിരുന്ന ഇക്കൂട്ടർ ജിന്ന്-സിഹ്‌റ് വിഷയം വന്നപ്പോൾ അടവ് മാറ്റി.
      പലതും ന്യായീകരിച്ച് പിടിച്ച് നോക്കാൻ ശ്രമിച്ചു. ഒരു നിലക്കും ന്യായീകരിക്കാൻ പോലുമാവാത്തതിന്റെ വിഷയം വരുമ്പോൾ കേട്ടില്ലെന്ന് നടിച്ചു. ആ കൂട്ടത്തിലൊന്നായിരുന്നു മുകളിൽ പരാമർശിച്ച അക്ബറിന്റെ ലേഖനം. ജിന്നുകൂടലിനെയും ജിന്നിറക്കലിനെയും ശക്തമായി എതിർക്കുന്ന ആ പുസ്തകത്തിന്റെ വരികൾ സൃഷ്ടിച്ച തലവേദന പരിഹരിക്കാൻ മുജാഹിദ് സെന്ററിൽ നിന്ന് അക്കാലത്തുദിച്ച ബുദ്ധിയായിരുന്നു, പുസ്തകം പുന:പ്രസിദ്ധീകരിക്കുക എന്നത്.
പുന:പ്രസിദ്ധീകരിച്ച പുസ്തകത്തിൽ പരാമൃഷ്ട വരികൾ അപ്രത്യക്ഷമായിരുന്നു. ആ വരികൾ തങ്ങളുടെ ആദർശത്തിനു നിരക്കുന്നതല്ലെന്ന വെളിപാടിൽ, മുജാഹിദുകൾക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ കാണിച്ച ഒരു സാഹസം.....

     പക്ഷെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത് യാദൃശ്ചികമായിട്ടായിരുന്നു. മർക്കസുദ്ദ‌അവ കേന്ദ്രീകരിച്ച് മുജാഹിദുകൾ നടത്തിയ സന്ധിയില്ലാ സമരത്തിന്റെ ഫലമായി മുജാഹിദ് സെന്ററിൽ ആദർശബോധം പതുക്കെപതുക്കെ തിരിച്ചെത്തുകയായി. ജിന്നിറക്കലും ജിന്നുകൂടലുമൊക്കെ അന്ധവിശ്വാസപ്പട്ടികയിലേക്ക് വീണ്ടും മാറ്റിനിർണ്ണയിക്കാൻ ചിലരെങ്കിലും ആ കൂട്ടത്തിൽ തയ്യാറായി. അൽഹംദുലില്ലാഹ്. പക്ഷെ, മുജാഹിദുകളുടെ ചെറുത്തു നിൽ‌പ്പിനെ പരമാവധി പ്രതിരോധിച്ച് അന്ധവിശ്വാസങ്ങളെ ന്യായീകരിച്ച് നടന്ന ഒരു പതിറ്റാണ്ടിനെ സൌകര്യപൂർവ്വം അവർ മറക്കുന്നു. ദിശാബോധവും നേരിന്റെ വഴിയിലേക്ക് ആർജ്ജവവും പകർന്ന് നൽകിയവരെ അസ്ഥാനത്ത് വേട്ടയാടുന്നു.

        ഏതായാലും സി ഡി ടവറുകാർ ഉത്തരം നൽകേണ്ട ചില ചോദ്യങ്ങളുണ്ട്. എന്തിനായിരുന്നു ഈ വരികൾ മുക്കിക്കളഞ്ഞത്? മുക്കിയ വരികളിൽ ആദർശത്തിനു നിരക്കാത്ത പരാമർശങ്ങളുണ്ടോ? ജിന്നിറക്കലും ജിന്ന് കൂടലുമൊക്കെ അന്ധവിശ്വാസം തന്നെയെന്ന തിരിച്ചറിവിൽ പ്രസ്തുത വരികൾക്ക് പുസ്തകത്തിലേക്ക് പുന:പ്രവേശം നൽകുമോ?





കെ പി മുഹമ്മദ് മൌലവിയുടെ പത്രാധിപത്യത്തിലിറങ്ങിയ അൽ‌മനാർ മാസികയിൽ വന്ന ലേഖനം.






കെ പിയുടെ നേതൃത്വത്തിൽ കെ എൻ എം പ്രസിദ്ധീകരിച്ച പുസ്തകം.






മുജാഹിദ് പിളർപ്പിനു ശേഷം പുന:പ്രസിദ്ധീകരിച്ച പുസ്തകം



പഴയ പുസ്തകത്തിലെ ഈ മൂന്ന് ഖണ്ഡിക പുതിയ പുസ്തകത്തിൽ കാണാനില്ല

Comments

  1. സി ഡി ടവറുകാർ ഉത്തരം നൽകേണ്ട ചില ചോദ്യങ്ങളുണ്ട്. എന്തിനായിരുന്നു ഈ വരികൾ മുക്കിക്കളഞ്ഞത്? മുക്കിയ വരികളിൽ ആദർശത്തിനു നിരക്കാത്ത പരാമർശങ്ങളുണ്ടോ? ജിന്നിറക്കലും ജിന്ന് കൂടലുമൊക്കെ അന്ധവിശ്വാസം തന്നെയെന്ന തിരിച്ചറിവിൽ പ്രസ്തുത വരികൾക്ക് പുസ്തകത്തിലേക്ക് പുന:പ്രവേശം നൽകുമോ?

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. പുതിയ സാഹചര്യത്തിൽ വീണ്ടും വായിക്കേണ്ട ലേഖനം.

    ReplyDelete
  4. വിഷയം സാതാരണക്കാർക്ക് മനസിലാക്കി കൊടുക്കുക

    ReplyDelete
  5. ഇഷ്ടമുള്ളത് പുറത്തു കാണിക്കുക യും അല്ലാത്തത് മൂടി വെക്കുകയും ചെയ്യുക എന്നത് യഹൂദികളുടെ സ്വഭാവമായിരുന്നു

    ReplyDelete

Post a Comment